‘ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ സന്തോഷവും ഉണ്ടാകില്ല’ ; ഇന്ധനവിലവര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി മന്ത്രി

Jaihind Webdesk
Sunday, July 11, 2021

മുംബൈ : ഇന്ധനവിലവര്‍ധനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിചിത്രമറുപടിയുമായി ബിജെപി മന്ത്രി. ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ സന്തോഷമുണ്ടാവില്ലെന്നായിരുന്നു മധ്യപ്രദേശിലെ മന്ത്രി ഓംപ്രകാശ് സഖ്‌ലേച്ചയുടെ മറുപടി. പ്രശ്‌നങ്ങള്‍ നല്ല സമയങ്ങളില്‍ സന്തോഷത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നു. പ്രശ്‌നങ്ങളില്ലെങ്കില്‍ നല്ല അവസരങ്ങള്‍ ആസ്വദിക്കാനാകില്ല- മന്ത്രി പറഞ്ഞു. ഇന്ധനവിലവർധനയില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയതില്‍ മാധ്യമപ്രവർത്തകരേയും അദ്ദേഹം വിമർശിച്ചു.