ദുർഗ ലാൽ കിരാഡ് ഷൂസ് ധരിച്ചു… 15 വർഷത്തിന് ശേഷം

webdesk
Thursday, December 27, 2018

 Durga Lal Kirar

മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകനായ ദുർഗ ലാൽ കിരാഡ് 15 വർഷത്തിന് ശേഷം ഷൂസ് ധരിച്ചു. ഇതിലെന്ത് വാർത്ത എന്നാവും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മാത്രമേ ഇനി ഷൂസ് ധരിക്കൂ എന്ന ശപഥമാണ് കിരാഡ് പാലിച്ചത്.

മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

2003 ൽ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 230 അംഗ സഭയിൽ 38 സീറ്റിലേക്ക് ഭരണകക്ഷിയായിരുന്ന കോൺഗ്രസ് ഒതുങ്ങി. മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചു. അന്ന് ദുർഗ ലാൽ കിരാഡ് എന്ന കോൺഗ്രസ് പ്രവർത്തകൻ ഒരു പ്രതിജ്ഞയെടുത്തു. ഇനി കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തും വരെ ഷൂ ധരിക്കില്ല. പ്രതിജ്ഞയിൽ ഉറച്ചുനിന്ന കിരാഡിന് ഒന്നല്ല 15 വർഷമാണ് ഷൂ ധരിക്കാൻ കാത്തിരിക്കേണ്ടി വന്നത്. അങ്ങനെ 15 വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ മടങ്ങിയെത്തി. മുഖ്യമന്ത്രി കമൽനാഥിന്റെ വസതിയിൽ കിരാഡ് എത്തി കാലങ്ങൾക്ക് ശേഷം ഷൂ ധരിച്ചു.

പഴയ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും ഇതിനായി എത്തിയിരുന്നു. കോൺഗ്രസ് വിജയം ഉറപ്പാക്കാൻ രാപകലില്ലാതെ പ്രവർത്തിച്ച കിരാഡിനെ പോലെയുള്ള പ്രവർത്തകർക്ക് ബി സല്യൂട്ട് എന്ന് കമൽനാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലും പിസിസി അധ്യക്ഷനായ സച്ചിൻ പൈലറ്റും പരമ്പരാഗത തലപ്പാവായ സഫ ധരിച്ചത് കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷമായിരുന്നു.[yop_poll id=2]