നൊമ്പരമായി അമ്മയുടെ വേർപാട് ; വികാരനിർഭരമായി എം.വിന്‍സെന്‍റിന്‍റെ സത്യപ്രതിജ്ഞ

Jaihind Webdesk
Wednesday, June 9, 2021

തിരുവനന്തപുരം : കോവളം എംഎല്‍എ എം.വിന്‍സെന്‍റ്  സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.  കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാല്‍ 24ന് നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായിരുന്നില്ല. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ മാതാവ് കഴിഞ്ഞദിവസമാണ് മരിച്ചത്.

കോവളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടാം തവണയാണ് എം.വിന്‍സെന്‍റ്  നിയമസഭയിലേക്കെത്തുന്നത്. 11457 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു  രണ്ടാം വിജയം. ജനതാദള്‍ (എസ്) നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എം വിന്‍സെന്‍റിന് 74868 വോട്ടും നീലലോഹിതദാസന്‍ നാടാര്‍ക്ക് 63306 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന് 18664 വോട്ടും ലഭിച്ചു.