‘ലോൺ അടഞ്ഞു തീർന്നു, ആദ്യമായൊരു കാര്‍ സ്വന്തമാക്കി’ ; കോവളത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് വിന്‍സന്റ് എംഎല്‍എ

Jaihind News Bureau
Monday, March 8, 2021

 

തിരുവനന്തപുരം : തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധി എം.വിന്‍സന്റ് എംഎല്‍എയുടെ വീടിനെക്കുറിച്ചായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. മേയര്‍ക്ക് പോലും ആഢംബര വസതി ഒരുക്കുമ്പോള്‍ ഒട്ടും സൗകര്യമില്ലാത്ത വീട്ടില്‍ കഴിഞ്ഞുകൊണ്ട് ജനസേവനം നടത്തുന്ന എംഎല്‍എയെ വാഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആദ്യമായൊരു കാര്‍ സ്വന്തമാക്കിയതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് അദ്ദേഹം. എംഎല്‍എമാര്‍ക്കുള്ള വാഹനവായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ തന്റെ കാറിന്റെ അവസാന വായ്പാ ഗഡുവും അടഞ്ഞുതീര്‍ന്നതോടെ കാര്‍ സ്വന്തമായെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോവളത്തെ ജനങ്ങളോടാണ് കടപ്പാടെന്നും  അദ്ദേഹം പറഞ്ഞു.

എം.വിന്‍സന്‍റ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് :

ലോൺ അടഞ്ഞു തീർന്നു, ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി..

കഴിഞ്ഞ 5 വർഷമായി 223000 കിലോമീറ്റർ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎൽഎമാർക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീർന്നതോടെ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി.

കടപ്പാട്: കോവളത്തെ ജനങ്ങളോട്..