‘ശിവശങ്കർ മഹാനാണ്…വികസന നായകനാണ്’ ; പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Wednesday, October 28, 2020

 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ‘ശിവശങ്കർ മഹാനാണ്.ശിവശങ്കർ നമ്പി നാരായണനാണ്..ശിവശങ്കർ വികസന നായകനാണ്…ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു..’-  പരിഹസിച്ച് ബൽറാം കുറിച്ചു.

അതേസമയം ശിവശങ്കർ ചികിത്സയിലുള്ള വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോവുകയായിരുന്നു. കൊച്ചിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.