സ്വർണ്ണക്കടത്ത് കേസ്: എം.ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

Jaihind News Bureau
Saturday, August 15, 2020

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇ.ഡി നേരത്തെ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. സ്വപ്‌നയടക്കമുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.  സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തതില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.

അതേസമയം എന്‍.ഐ.എ.യും കസ്റ്റംസും ചേര്‍ന്ന് 34 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. കഴിഞ്ഞമാസം അവസാനം തുടര്‍ച്ചയായ രണ്ടുദിവസം എന്‍.ഐ.എ. കൊച്ചിയില്‍ ശിവശങ്കറിനെ ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.