ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് എന്‍ഐഎയുടെ സ്ഥിരീകരണം; ഫോണ്‍ രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു

Jaihind News Bureau
Monday, July 27, 2020

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് എന്‍ഐഎയുടെ സ്ഥിരീകരണം. ഫോണ്‍ രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് വന്നതിന് ശേഷമായിരുന്നു ശിവശങ്കർ കസ്റ്റംസിനെ വിളിച്ചത്.   ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുെവന്ന വാർത്ത  ആദ്യം പുറത്തുവിട്ടത് ജയ്ഹിന്ദ് ന്യൂസായിരുന്നു.

അതേസമയം കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്. രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്.  എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി വന്ദനയും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നു. ബെംഗളൂരുവില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും എന്‍ഐഎ അഭിഭാഷകനും എത്തി.  എന്‍.ഐ.എ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍.

അഞ്ച് മണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികള്‍ കള്ളമാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. ഇക്കാര്യത്തിലും വിശദീകരണം തേടും.

Also Read: https://jaihindtv.in/gold-hunt-at-trivandrum-airport-chief-ministers-office-intervenes-to-release-the-baggage/