എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; ഐ.ടി സെക്രട്ടറി സ്ഥാനത്ത് തുടരും; മുഖം രക്ഷിക്കൽ നടപടി

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായ എം. ശിവശങ്കര്‍ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കല്‍ നടപടി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍ തുടരും.  മിർ മുഹമ്മദ് ഐഎഎസിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല.

കേസിലെ പ്രതികളായ  സ്വപ്നയും സരിത്തും ശിവശങ്കറിനൊപ്പം നിൽക്കുന്ന ചിത്രം ജയ്ഹിന്ദ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുടവന്‍മുഗളിലുള്ള സ്വപ്നയുടെ ഫ്ലാറ്റില്‍ ഐ.ടി സെക്രട്ടറി ശിവശങ്കറും സംഘവും നിത്യസന്ദർശകരായിരുന്നുവെന്ന് അയല്‍വാസികളും സെക്യൂരിറ്റി ജീവനക്കാരനും പ്രതികരിച്ചിരുന്നു.

തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണം ഐ.ടി വകുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവത്തിലെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്ന സുരേഷും, യു.എ.ഇ കോൺസുലേറ്റ് പി.ആർ.ഒ സരിത്തും ഐ.ടി സെക്രട്ടറിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നത്. നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചി കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പിടിയിലാണ് സരിത്ത്.

 

https://www.facebook.com/JaihindNewsChannel/videos/916552398861682

Comments (0)
Add Comment