എം.ശിവശങ്കറും സ്വപ്നയും വീണ്ടും എന്‍ഐഎ ഓഫീസില്‍ ; ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു

Jaihind News Bureau
Thursday, September 24, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യുന്നു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യംചെയ്യല്‍. രണ്ടു ദിവസം മുൻപ് സ്വപ്നയേയും നേരത്തെ സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും  ലാപ്ടോപ്, മൊബൈൽഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും പശ്ചാത്തലത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. മൂന്നാം തവണയാണ്  ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് വീണ്ടും ചോദ്യംചെയ്യല്‍.