എം. ലിജുവിന്‍റെ ഭാര്യാപിതാവ് ഡി. സുധാകരൻ ചാന്നാർ (83) അന്തരിച്ചു

 

ആലപ്പുഴ: കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജുവിന്‍റെ ഭാര്യാപിതാവ് രാമപുരം മുട്ടക്കുളത്ത് ഡി. സുധാകരൻ ചാന്നാർ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകുന്നേരം 8 മണിക്ക് മകളുടെ വസതിയായ കണ്ടല്ലൂർ, അമ്പിലേത്ത് ജംഗ്ഷനിൽ സ്വാതിയിൽ നടക്കും.

Comments (0)
Add Comment