വയലാര്‍ രവിയുടെ സഹോദരന്‍ എം.കെ ജിനദേവ് അന്തരിച്ചു; അന്ത്യം ചേര്‍ത്തലയിലെ വസതിയില്‍ വെച്ച്

ആലപ്പുഴ:  കോണ്‍ഗ്രസ് നേതാവും വയലാര്‍ രവിയുടെ സഹോദരനുമായ എം.കെ ജിനദേവ് അന്തരിച്ചു. 72 വയസായിരുന്നു. ചേര്‍ത്തലയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആലപ്പുഴ ഡിസിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു അദ്ദേഹം. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Comments (0)
Add Comment