എയർ ഇന്ത്യ റദ്ദാക്കിയ ഗൾഫ് വിമാന സർവീസുകള്‍ പുനരാരംഭിക്കണം; കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടികാഴ്ച നടത്തി എം. കെ. രാഘവൻ എംപി

 

ന്യൂഡൽഹി: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുമായി കൂടികാഴ്ച നടത്തി എം. കെ. രാഘവൻ എംപി. എയർ ഇന്ത്യ റദ്ദാക്കിയ ഗൾഫ് വിമാന സർവീസുകള്‍ പുനരാരംഭിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് എം. കെ. രാഘവൻ ആവശ്യപ്പെട്ടു.  കോഴിക്കോട് നിന്ന് എയർ ഇന്ത്യ റദ്ദാക്കിയ നാല് ഗൾഫ് വിമാന സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളും പുനരാരംഭിക്കുന്നത് സംബന്ധിച്ച് ടാറ്റ മനേജ്മെന്‍റില്‍ നിന്ന് നിർദ്ദേശം നൽകുമെന്ന് മന്ത്രി എം. കെ. രാഘവൻ എംപിയ്ക്ക് ഉറപ്പ് നൽകി. മന്ത്രി നായിഡുവുമായി വ്യോമയാന മന്ത്രാലയത്തിൽ വെച്ച് നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര മന്ത്രി ഈ ഉറപ്പ് നൽകിയത്.

കോഴിക്കോട് നിന്ന് ജിദ്ദ, റിയാദ്, ദുബായ്, ഷാർജ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കുള്ള തിരക്ക് പിടിച്ച സർവീസുകളാണ് എയർ ഇന്ത്യ ഏകപക്ഷീമായി റദ്ദാക്കിയതെന്ന് എം. കെ. രാഘവൻ മന്ത്രിയെ ധരിപ്പിച്ചു. കോഴിക്കോട് നിന്ന് വലിയ വിമാന സർവീസുകൾ പുനരാരംഭിക്കണമെന്നും വിമാനങ്ങളുടെ പാർക്കിംഗ് സൗകര്യം കൂട്ടാനും റൺവേ എക്സ്റ്റഷന്‍ കൂട്ടാനും എയർപോർട്ടിലെ ഇഴഞ്ഞ് നീങ്ങുന്ന റൺവെയുടെ  നിർമ്മാണ പ്രവർത്തിയിലെ വേഗത കൂട്ടാനും മന്ത്രി ഇടപെടണമെന്ന് എംപി അഭ്യർത്ഥിച്ചു. എയർപോർട്ട് വികസന കാര്യങ്ങൾക്ക് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കണമെന്നും എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.

Comments (0)
Add Comment