ശബരിമലയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് ബേബി ; വിവാദമായതിനു പിന്നാലെ തിരുത്തി ; തന്‍റെ പേരില്‍ വരുന്നത് പാർട്ടി നിലപാടല്ലെന്ന് വാദം

Jaihind News Bureau
Tuesday, February 9, 2021

 

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന നിലപാട് തിരുത്തി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ബേബിയുടെ നിലപാട് മാറ്റം. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് എംഎ ബേബി പറഞ്ഞിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് നിലപാട് തിരുത്തി ബേബി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ബേബിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.