അബുദാബി : യുഎഇയില്‍ മാമ്പഴക്കാലത്തിന്റെ ഓര്‍മകളുമായി , മാംങ്കോ വേള്‍ഡ് എന്ന പേരില്‍ മാമ്പഴോത്സവം ആരംഭിച്ചു. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് -ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലുവാണ് , മരുഭൂമിയിലെ ഈ മാമ്പഴക്കാലത്തിന്റെ സംഘാടകര്‍. പരിപാടിയുടെ വെര്‍ച്വല്‍ വിപണോദ്ഘാടനം, പുതുമ നിറഞ്ഞതായി മാറി. ജൂണ്‍ പത്ത് ബുധനാഴ്ച വരെ മാമ്പഴോത്സവം നീണ്ടു നില്ക്കും. കൊവിഡ് കാലത്തിന് വിട പറഞ്ഞ് , മാമ്പഴമധുരം നല്കിയ ഈ തുടക്കം, വിപണിയ്ക്ക് പുത്തന്‍ ഉണര്‍വായി മാറുകയാണ്.
മലയാള പെരുമ ഉള്‍പ്പടെയുള്ള മാമ്പഴത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളുമായാണ് യുഎഇയിലെങ്ങും മാമ്പഴക്കാലത്തിന് കൊടിയേറിത്. കേരളത്തിന് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വിവിധ ഇനം മാമ്പഴങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്.
യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കുമാര്‍, ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലി എം എ എന്നിവര്‍ ചേര്‍ന്ന്, വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിച്ചു. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസ്സഡ് ഫുഡ് പ്രൊഡ്്ക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി ചെയര്മാന് പ്രഭന് കെ ഭോര്താഖൂര് , ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഷ്റഫലി എം എ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എ , ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വി ഐ സലിം, ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.