ദുബായ് : പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ യു.എ.ഇയിലെ സ്‌റ്റോറുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഇതനുസരിച്ച് ഞായറാഴ്ച ( മാര്‍ച്ച് 29 ) മുതല്‍ ഇനി രാവിലെ എട്ട് മുതല്‍ രാത്രി ഏഴ് വരെ ആയിരിക്കും പുതിയ പ്രവര്‍ത്തന സമയം.
രാജ്യത്ത് അണുനശീകരണ യജ്ഞം നടക്കുന്ന സമയങ്ങളില്‍ ജനം പുറത്തിറങ്ങാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ അറിയിച്ചു. നേരത്തെ രാത്രി 12 മണി വരെ ലുലു സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
അത്യാവശ്യങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന യു.എ.ഇ ഗവണ്‍മെന്‍റിന്‍റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കൂടിയാണ് രാജ്യത്തെ വലിയ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ഈ തീരുമാനം സ്വീകരിച്ചത്.