പാചകവാതക വില 50 രൂപ കൂട്ടി ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ ; ഇരുട്ടടി

Jaihind News Bureau
Sunday, February 14, 2021

Gas-Price

 

ന്യൂഡല്‍ഹി : ഗാര്‍ഹിക ഉപഭോഗത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്‍റെ വിലകൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് 769 രൂപയാകും. പുതുക്കിയ തുക ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ്  പാചകവാതക വില കൂട്ടുന്നത്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഡിസംബറിൽ 25 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് 185 രൂപയും വർധിപ്പിച്ചിരുന്നു. ഇന്ധനവില വർധനവില്‍ ജനം നട്ടം തിരിയുന്നതിനിടെയാണ് പാചകവാതക വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.