നടുവൊടിച്ച് പാചകവാതക വില വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് ഇന്ന് 50 രൂപ കൂട്ടി

Jaihind Webdesk
Saturday, May 7, 2022

Gas-Cylinder

 

ന്യൂഡല്‍ഹി: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി പാചകവാതക വില  ഇന്നും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും.

വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ ഡീസൽ ഇന്ധന വിലയിൽ നട്ടം തിരിയുന്നു ജനങ്ങൾക്ക് വലിയ തരിച്ചടിയാണ് തുടർച്ചയായുണ്ടാകുന്ന ഗാർഹിക സിലിണ്ടർ വില വർധനയും