രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി; വിലവര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

Jaihind News Bureau
Wednesday, July 1, 2020

Gas-Cylinder

 

രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 4 രൂപയും വാണിജ്യസിലിണ്ടറിന് 3 രൂപയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ 14 കിലോ ഗാര്‍ഹിക സിലിണ്ടറിന് ഇനി 601 രൂപ നല്‍കണം. 19 കിലോ വാണിജ്യ സിലിണ്ടറിന് 1135 രൂപയാണ് വില.