പാചകവാതകം ഇനി വാട്ട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം; സംവിധാനവുമായി ഭാരത് ഗ്യാസ്

Jaihind News Bureau
Tuesday, June 2, 2020

 

പാചക വാതക ബുക്കിംഗിന് വാട്സ് ആപ്പ് സംവിധാനം ഒരുക്കി ഭാരത് ഗ്യാസ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് വാട്ട്സ് ആപ്പ് സന്ദേശം അയച്ച്  പാചക വാതക സിലിണ്ടർ ബുക്ക് ചെയ്യാം. വാ​​ട്ട്സ് ആ​പ്പ് വ​​ഴി ബു​​ക്ക് ചെ​​യ്യു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ഉ​​ട​​ൻ​​ത​​ന്നെ ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സന്ദേശം ല​​ഭി​​ക്കും. 

ഭാ​​ര​​ത് ഗ്യാ​​സ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് വാ​​ട്ട്സ് ആ​​പ്പ് വ​​ഴി പാ​​ച​​ക​​വാ​​ത​​കം ബു​​ക്ക് ചെ​​യ്യാ​​ൻ 1800 22 4344 എ​​ന്ന ന​​മ്പ​​റിലേക്ക് “Hi’ എ​​ന്ന സ​​ന്ദേ​​ശം അ​​യ​​യ്ക്കു​​ക. തു​​ട​​ർ​​ന്ന് ‘ Book’ എ​​ന്നോ “1′ എ​​ന്നോ അ​​യ​​ച്ചാ​​ൽ പാ​​ച​​ക​​വാ​​ത​​കം ബു​​ക്ക് ചെ​​യ്യാ​​നാ​​കും. ബുക്കിംഗ് നമ്പര്‍ അടക്കമുള്ള സന്ദേശം മൊബൈലില്‍ ലഭിക്കും. ഗ്യാ​​സ് ബു​​ക്ക് ചെ​​യ്ത​ ​ശേ​​ഷം ല​​ഭി​​ക്കു​​ന്ന മെ​​സേ​​ജി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി പ​​ണ​​മ​​ട​യ്ക്കാ​നു​ള്ള ലി​​ങ്കും ല​​ഭി​​ക്കും.

നിലവിലെ ഫോണ്‍ ബുക്കിംഗിലുണ്ടാകുന്ന അക്കം തെറ്റി ടൈപ്പ് ചെയ്യുന്ന പ്രശ്നങ്ങള്‍ക്കും പുതിയ സംവിധാനത്തിലൂടെ പരിഹാരമായേക്കും. രാജ്യത്തെ ഏഴുകോടി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.