ആലപ്പുഴ ബൈപ്പാസില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ നിന്ന് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. ലോഡുമായി എറണാകുളം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ബൈപ്പാസിന്‍റെ ഉയർന്ന ഭാഗത്തുനിന്നുള്ള ഇറക്കത്തിൽ ആണ് അപകടമുണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments (0)
Add Comment