താന്‍ നല്ലൊരു ഈശ്വര വിശ്വാസി ; ശബരിമലയുടെ കാര്യം അയ്യപ്പന്‍ നോക്കിക്കോളും : അയിഷാ പോറ്റി

Jaihind Webdesk
Wednesday, May 29, 2019

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാട് തള്ളി സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും കൊട്ടാരക്കര എംഎല്‍എയുമായ അയിഷാ പോറ്റി. താന്‍ നല്ലൊരു ഈശ്വര വിശ്വാസിയാണെന്ന് അയിഷാ പോറ്റി എംഎല്‍എ പറഞ്ഞു. ഈശ്വരനാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നു. ശബരിമലയുടെ കാര്യം അയ്യപ്പന്‍ നോക്കിക്കോളുമെന്നും അയിഷാ പോറ്റി പറഞ്ഞു.