പൗരത്വ ഭേതഗതി നിയമത്തിനെതിരെ ആലത്തൂർ എംപി രമ്യാ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള മാർച്ച് പുരോഗമിക്കുന്നു. മാർച്ച് വി.ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും
സ്ത്രീ പങ്കാളത്തത്തിൽ രമ്യാ ഹരിദാസ് എംപി നയിച്ച ലോങ്ങ് മാർച്ച് ഏറെ ശ്രദ്ധയാകർഷിച്ചു. രാവിലെ തത്തമംഗലത്ത് വി.ഡി സതീശൻ എംഎൽഎ ദേശീയ പതാക രമ്യക്ക് കൈമാറിക്കൊണ്ട് ലോങ്ങ് മാർച്ചിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജെ.എൻ.യു ക്യാമ്പസിൽ ഇന്നലെ നടന്നത് സംഘടിത ആക്രമണമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. അക്രമത്തിനു പിന്നിൽ സംഘപരിവാർ ശക്തികളാണെന്നും ഇന്ത്യ രണ്ടാം സ്വാതന്ത്ര സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുവായൂർ, പുതുനഗരം തുടങ്ങിയ മേഖലകളിൽ കാൽ നടയായി പിന്നിടുന്ന മാർച്ച് ആലത്തൂർ സെൻട്രൽ മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.