ഡ്രോണുകളുടെ സാന്നിധ്യം; ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു

Jaihind Webdesk
Friday, December 21, 2018

ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി യാത്രയ്ക്കിറങ്ങിയ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി.

760 വിമാന സർവ്വീസുകൾ റദ്ദാക്കി. ബ്രിട്ടനിലെ എറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിമാനങ്ങൾക്ക് സമീപം ഡ്രോണുകൾ പറത്തിയത് തീവ്രവാദ ആക്രമണമല്ലെന്നാണ് നിഗമനം.

നിരന്തരമായി വിമാനങ്ങൾക്ക് സമീപം കാണുന്ന ഡ്രോൺ കണ്ടെത്തുന്നത് വരെ വിമാനത്താവളം അടച്ചിടുമെന്നാണ് സൂചന. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി യാത്രയ്ക്കിറങ്ങിയവരാണു സർവ്വീസുകൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

വിമാനത്താവളം തുറന്നാലും സർവീസുകൾ സാധാരണഗതിയിലാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. സർവ്വീസുകൾ തടസപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ചിലർ നടത്തുന്ന ശ്രമങ്ങളായാണ് സംഭവത്തെ പൊലിസ് വിലയിരുത്തുന്നത്. സംഭവത്തിനു പിന്നിൽ ആരാണെന്നു പൊലീസ് വ്യക്തമാക്കിയില്ല.