ലോക്സഭ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ കളക്ട്രേറ്റില്‍ ആണ് പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കും. ഡിസിസി ഓഫീസില്‍ നിന്നും പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആയിരിക്കും പത്രിക സമര്‍പ്പണത്തിന് എത്തുക.

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 1.45 നും മൂന്ന് മണിക്കുമിടയ്ക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ വരണാധികാരിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിക്കുക. കുടപ്പനക്കുന്ന് ജംങ്ഷനില്‍നിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തിയാകും പത്രിക നല്‍കുന്നത്. പ്രമുഖ യുഡിഎഫ് നേതാക്കള്‍ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.  കാസര്‍ഗോഡ് കളക്ട്രേറ്റില്‍ ആണ് പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കും. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹന്നാന്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. തൃക്കാക്കര യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നിന്നും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി എത്തിയ ശേഷം എറണാകുളം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ പത്രിക സമര്‍പിക്കും.

മലപ്പുറം – പൊന്നാലി പാര്‍ലിമെന്‍റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇ.ടി മുഹമ്മദ് ബഷീര്‍ – അബ്ദുസമദ് സമദാനി എന്നിവര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കും. മലപ്പുറം കലക്ട്രേറ്റിന്‍ എത്തിയാണ് പത്രികകള്‍ സമര്‍പ്പിക്കുക. ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലംയുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് വരണാധികാരി കൂടിയായ ഇടുക്കി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്.

 

Comments (0)
Add Comment