ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് എബിപി
ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20 ല്‍ 20 സീറ്റിലും ജയിക്കുമെന്നാണ് സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റിലും വിജയിക്കില്ല. തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം സമ്പൂര്‍ണ വിജയം നേടുമെന്നും
സര്‍വ്വേ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇത്തവണയും യു.ഡി.എഫിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോൺഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നും എൽഡിഎഫ് 31.4 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് ഷെയർ സ്വന്തമാക്കുമെന്നും മറ്റു പാർട്ടികൾ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സർവേയിൽ സൂചിപ്പിക്കുന്നു.