ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താമ്മേളനം നടത്തും. തിയതികള്‍ തീരുമാനിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്ര, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിക്കും.
അതേസമയം ഇന്ന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. ഗ്യാനേഷ് കുമാർ,സുഖ്ബിന്ദർ സിംഗ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയാണ് സ്ഥിരീകരിച്ചത്.