ന്യൂഡല്‍ഹി: കോൺഗ്രസ് പ്രകടനപത്രികാ സമിതിയുടെ യോഗം എഐസിസി ആസ്ഥാനത്ത് നടന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വിഷയങ്ങളിൽ ജനങ്ങളോട് ചേർന്നുനിന്ന് ഇന്ത്യയുടെ വികസനത്തിന് ഉതകുന്ന രീതിയിലുള്ള പ്രകടനപത്രികയ്ക്കാണ് കോൺഗ്രസ് രൂപം നൽകുന്നത്. പി. ചിദംബരം ചെയർമാനായ കമ്മിറ്റിയിൽ പ്രിയങ്കാ ഗാന്ധി, ജയ്റാം രമേശ്, ശശി തരൂർ ഉൾപ്പെടെ 16 അംഗങ്ങളാണ് ഉള്ളത്.