ലോക്സഭാ തിരഞ്ഞെടുപ്പ്; സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് കെപിസിസി ആസ്ഥാനത്ത്

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരും. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ യോഗത്തിൽ പങ്കെടുക്കും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സംസ്ഥാന നേതൃത്വത്തിന്‍റെ പ്രാഥമികഘട്ട ചർച്ചകൾ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു.

Comments (0)
Add Comment