ലോക്‌സഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്, വോട്ട് രേഖപ്പെടുത്തി നിരവധി പ്രമുഖർ

 

ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്. ആദ്യ ഘട്ടത്തില്‍ 10.35 ശതമാനമാണ് ആദ്യ രണ്ട് മണിക്കൂറില്‍ രേഖപ്പെടുത്തിയത്. നിരവധി പ്രമുഖരാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി  വോട്ട് രേഖപ്പെടുത്തി. ഞങ്ങളുടെ വിജയം നൂറ് ശതമാനം ഉറപ്പാണെന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചു.

ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും കടപ്പ ലോക്‌സഭാ സീറ്റിലെ സ്ഥാനാർത്ഥിയുമായ വൈ എസ് ശർമിള മണ്ഡല്‍ പരിഷത്ത് പ്രൈമറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. മികച്ച മുന്നേറ്റം കോണ്‍ഗ്രസ് നടത്തുമെന്ന് വൈ എസ് ശര്‍മിള പറഞ്ഞു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് നേതാവ് സുബ്ബരാമി റെഡ്ഡി ഭാര്യയ്‌ക്കൊപ്പം ചീഫ് പഞ്ചായത്ത് രാജ് എറമൻസിൽ കോളനിയിലെത്തി വോട്ട് രേഖപ്പെടുത്തി.

സംഗീത സംവിധായകന് എം.എം. കീരവാണി വോട്ട് രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹില്സിലാണ് അദ്ദേഹം വോട്ട് ചെയ്തത്. കുടംബത്തോടൊപ്പം എത്തിയാണ് നടന് ചിരഞ്ജീവി വോട്ട് രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹില്സിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹില്സില് നടന് ജൂനിയര് എന്ടിആര് വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തി നടന് അല്ലു അര്ജുന്. ഹൈദരാബാദിലെ ജൂബിലി ഹില്സിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. നടൻ ശ്രീകാന്ത് ജൂബിലി ഹിൽസ് പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

Comments (0)
Add Comment