ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വി; സിപിഎം നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കം

 

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിനെ തുടർന്ന് സർക്കാരിന്‍റെയും പാർട്ടിയുടെയും നയത്തിലും പ്രവർത്തനത്തിലും ചട്ടക്കൂട് രൂപീകരിക്കുന്നതിനായി സിപിഎം നേതൃയോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കും. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും ധാർഷ്ട്യവും പ്രവർത്തന ശൈലികളും തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് ഇടയാക്കി എന്ന് നേരത്തെ വിവിധ തലങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിൽ വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് മുൻഗണനാ വിഷയങ്ങൾ നിശ്ചയിച്ച് നൽകി മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ പാർട്ടി നിശ്ചയിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും തെറ്റ് തിരുത്തൽ പ്രവർത്തന ശൈലിയും രൂപപ്പെടുത്താനാണ് സിപിഎം തീരുമാനം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും ചേരും.

Comments (0)
Add Comment