ലോക്ഡൗണ്‍ : കൂടുതല്‍ ഇളവുകളില്ല ; ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് അനുമതി

Jaihind Webdesk
Saturday, June 26, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന് തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍  തുടരും. ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താന്‍ അനുമതിയുണ്ട്. ഒരേസമയം 15 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തത്.

ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളികള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതല്‍ ഇളുവകള്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.