സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ല; സോണുകള്‍ തിരിക്കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി

Jaihind News Bureau
Friday, May 1, 2020
തിരുവനന്തപുരം:  കൊറോണ വ്യാപനത്തിന്‍റെ തോതനുസരിച്ച് സംസ്ഥാനത്ത് സോണുകള്‍ തിരിക്കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ചാണെന്ന്    ചീഫ് സെക്രട്ടറി ടോം ജോസ്. മെയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
എന്നാല്‍ പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഇളവുകളില്‍ തീരുമാനം എടുക്കാനാകില്ലെന്നും  സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം, എന്നാല്‍ കുറയ്ക്കാന്‍ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.