ലോക്ഡൗണ്‍: ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ സഹായം നല്‍കണം; ധനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കി

 

ലോക്ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുന്ന സാഹചര്യത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ സഹായധനം നല്‍കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് അയച്ച കത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ലോട്ടറി ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കുടിശിക ഉണ്ടെന്ന പേരില്‍ ഇവരില്‍ പലര്‍ക്കും 1000 രൂപ പോലും കിട്ടിയിട്ടില്ല.  രജിസ്‌ട്രേഷന്‍ ഇല്ലാത്ത ലോട്ടറി വില്‍പനക്കാര്‍ക്കു കൂടി സഹായധനം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment