തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവുകൾ ഇന്നും തുടരും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇടങ്ങളില്‍ കടകള്‍ തുറക്കാം. എ,ബി,സി വിഭാഗങ്ങളില്‍ നാളെയും ഇളവുകള്‍ തുടരും. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും.
അതേസമയം ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഐഎംഎ രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.