ലോക്ക്ഡൗൺ മേയ് 30വരെ നീട്ടി ; മലപ്പുറം ഒഴികെ 3 ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗൺ നീക്കി

Jaihind Webdesk
Friday, May 21, 2021

തിരുവനന്തപുരം : കേരളത്തില്‍ ലോക്ക്ഡൗൺ മേയ് 30വരെ നീട്ടി. അതേസമയം മലപ്പുറം ഒഴികെ മറ്റ് മൂന്ന് ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ നീക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.

മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.