രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി; മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 വരെ

Jaihind News Bureau
Friday, May 1, 2020

 

ന്യൂഡല്‍ഹി:  രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി. മറ്റന്നാള്‍ ലോക്ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 വരെയായിരിക്കും. പൊതുഗതാഗതത്തിന് രണ്ടാഴ്ചത്തേക്ക് കൂടി വിലക്കുണ്ട്. മെട്രോ സര്‍വീസുകളും നിര്‍ത്തിവയ്ക്കും.  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. ഹോട്ടലുകളും റസ്റ്ററന്‍റുകളും അടഞ്ഞുകിടക്കും. അതേസമയം ഗ്രീന്‍സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ ഇളവുകളും ഓറഞ്ച് സോണില്‍ ഭാഗിക ഇളവുകളുണ്ടാകുമെന്നും കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.