ലോക്ഡൗണ്‍ ഇളവ് : കേരളം ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

Jaihind Webdesk
Monday, July 19, 2021

ന്യൂഡല്‍ഹി : ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇളവുകള്‍ അനുവദിച്ചതില്‍ സംസ്ഥാനം ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. മറുപടി നല്‍കാന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചില്ല. രാജ്യത്ത് ഏറ്റവുംകൂടുതല്‍ രോഗികള്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.