ലോക്ക്ഡൗണ്‍ : വായ്പ തിരിച്ചടവില്‍ സാവകാശം അനുവദിക്കണം, വാഹന നികുതി റദ്ദാക്കണം : വി.ഡി സതീശൻ

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : കൊവിഡിൻ്റെ രണ്ടാംതരംഗത്തെ തുടർന്നുള്ള ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ വായ്പ തിരിച്ചടവിന് സാവകാശം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർക്കണം. വായ്പ തിരിച്ചടവ് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണം. ലോക്ഡൗണിനെ തുടർന്ന് ശമ്പളക്കാരല്ലാത്തവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങൾ ഓടാത്ത സാഹചര്യത്തിൽ വാഹന നികുതി 3 മാസത്തേക്ക് റദ്ദാക്കണമന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.