‘നിന്‍റെ പണി പീസാക്കിക്കളയും’ : എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി

Jaihind Webdesk
Tuesday, November 16, 2021

പാലക്കാട് : ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടർക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവർക്ക് മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. ജോലി നൽകിയത് പാർട്ടിയാണെന്നും പാർട്ടി അറിയാതെ പരിപാടി നടത്തിയാൽ ജോലി കളയുമെന്നുമായിരുന്നു സജിത്തിന്‍റെ ഭീഷണി.

പാര്‍ട്ടി അറിയാതെ ഈ പഞ്ചായത്തില്‍ എന്തെങ്കിലും പരിപാടി നടത്തിയാല്‍ നിന്‍റെ പണി പീസാക്കിക്കളയുമെന്നാണ് സജിത്തിന്‍റെ ഭീഷണി. നിന്നെ വട്ടപ്പൂജ്യമാക്കും, അപ്പോള്‍ നിന്‍റെ മറ്റേ പാര്‍ട്ടിക്കാര്‍ ഉണ്ടാകില്ലെന്നും സജിത്ത് ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്.