തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തില്ല ; തീയതി തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

 

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. തെരഞ്ഞെടുപ്പ് തീയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമെ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീൻ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമെ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂ. കൊവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയെക്കുറിച്ച് കമ്മീഷന് വ്യക്തമായ ബോധ്യമുണ്ട്. സാഹചര്യത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തിട്ടുണ്ടെന്നും ഇതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടണമെന്ന ഹർജി തള്ളണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശിയുടെ ഹർജിയിലാണ് കമ്മീഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

Comments (0)
Add Comment