സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി ; വോട്ടെണ്ണല്‍ ഡിസംബർ 16ന്

Jaihind News Bureau
Friday, November 6, 2020

Election-India

 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16-നാണ് വോട്ടെണ്ണല്‍.

ഒന്നാം ഘട്ടം: ഡിസംബർ 8

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം: ഡിസംബർ 10

കോട്ടയം, എറണാകുളം തൃശൂർ, പാലക്കാട്, വയനാട്

മുന്നാം ഘട്ടം: ഡിസംബർ 14

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.