തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാക്കും ; യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍


കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ജനുവരിയില്‍ യുഡിഎഫ് വിശാല നേതൃയോഗം സംഘടിപ്പിക്കും. പഞ്ചായത്തുകളില്‍ വികസനം സ്തംഭിച്ചിരിക്കുകയാണെന്ന് പറഞ്ഞ ഹസന്‍ സേവ് പഞ്ചായത്ത് കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. തീരദേശ മേഖലയില്‍ തീരദേശ യാത്ര നടത്തും. തീരമേഖലയില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തും. മലയോര മേഖലയിലും യുഡിഎഫ് യാത്ര നടത്തും. വന നിയമത്തിലെ ഭേദഗതി പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം എം ഹസന്‍ പറഞ്ഞു. യുഡിഎഫ് ഇതിനെ ശക്തമായി പ്രതിരോധിക്കും. ബില്ലിനെതിരെ നിയമസഭയിലും പുറത്തും ശക്തമായി പ്രതിഷേധിക്കും. മുനമ്പം പ്രശ്‌നം നീട്ടിക്കൊണ്ടുപോകുന്നത് ബോധപൂര്‍വ്വമാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം സംഘടനകളുടെ വിശാല നിലപാടിനെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന് കണ്ണില്‍ ചോരയില്ലെന്ന് ആരോപിച്ച ഹസന്‍ യുഡിഎഫ്, പുനരധിവാസത്തിന് നിരുപാധിക പിന്തുണ നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പുനരധിവാസം യുഡിഎഫ് ഏറ്റെടുക്കും. വൈദ്യുതി നിരക്ക് കുറച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. സ്മാര്‍ട്ട് സിറ്റി ടീ കോമിന് നഷ്ടപരിഹാരം നല്‍കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എച്ചിലൂടെ പോകുമ്പോള്‍ ജീവന്‍ പൊലിഞ്ഞവരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നു. റോഡ് സുരക്ഷയ്ക്ക് കര്‍ശന നടപടി എടുക്കണം. റോഡില്‍ നൈറ്റ് പട്രോളിങ്ങ് ഏര്‍പ്പെടുത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment