ശശിക്ക് എതിരായ യഥാർത്ഥ പരാതി കമ്മീഷൻ പരിഗണിച്ചില്ല; കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി പ്രാദേശിക ഘടകം

പി.കെ ശശിക്ക് എതിരെ ഉള്ള യഥാർത്ഥ പരാതി കമ്മീഷൻ പരിഗണിച്ചില്ലെന്ന് ആരോപിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തളളി പാലക്കാട്ടെ സിപിഎം പ്രാദേശിക ഘടകങ്ങൾ. ശശിക്ക് എതിരായ പരാതിയില്‍ സംസ്ഥാന സമിതിയുടെ അച്ചടക്ക നടപടിയുടെ റിപ്പോർട്ട് ചര്‍ച്ച ചെയ്യാൻ വിളിച്ചു ചേർത്ത ഏരിയാ കമിറ്റികളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ലൈംഗിക പീഡന പരാതിയിൽ പി.കെ ശശി എം.എൽ.എയെ സി.പി.എമ്മിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത പാർട്ടി നടപടി വിശദീകരിക്കുവാന്‍ വിളിച്ചു ചേർത്ത ഏര്യാ സമ്മേളനങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്.ഡി. വൈ. എഫ്. ഐ വനിതാ നേതാവിന്‍റെ ലൈംഗിക പീഡന പരാതി അന്വേഷണ കമ്മീഷൻ പുർണ്ണമായും പരിശോധിച്ചില്ല. ലൈംഗിക ആതിക്രമം ഉണ്ടായി എന്ന് ഗൗരവമായ പരാതി അന്വേഷിക്കാത്തത് എന്ത് കൊണ്ടാണന്നും ചോദ്യം ഉയർന്നു.പാലക്കാട് നിന്ന് ഉള്ള അന്വേഷണ സംഘാഗം ശശിയെ സംരക്ഷിക്കാൻ ശ്രമിച്ചു.ഇരയക്ക് പുർണ്ണമായും നീതി കിട്ടിയില്ല. 3 മാസം വൈകിപ്പിച്ച് തട്ടിക്കുട്ട് റിപ്പോർട്ടാണ് അന്വേഷണ കമ്മീഷൻ തയ്യാറിക്കയ തന്നും എര്യാ കമ്മിറ്റി അംഗങ്ങൾ ആരോപിച്ചുr: ഇരയെ തളർത്തുന്ന നിലപാടണ് ശശി ഇപ്പോഴും സ്വകരിക്കുന്നത്. ഏര്യാ കമ്മിറ്റി അംഗങ്ങളായ ഡി.വൈ.എഫ്‌.ഐ നേതാക്കളാണ് ശശിക്ക് എതിരെ ഉള്ള വിമർശനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ശശിക്ക് എതിരെ നിലപാട് സ്വീകരിക്കുബോൾ വിഭാഗിയത സൃഷ്ടിക്കുന്ന എന്ന് വാദം ഉയർത്തി ഇരയോട് ഒപ്പം നിൽക്കുന്നവരെ പിന്തരിപ്പിക്കാനാണ് നീക്കമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പീഡന പരാതിയിൽ ശശിക്ക് എതിരെ നടപടി ഉണ്ടായിട്ടും പാലക്കാട്ടെ സി.പി.എമ്മിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന സുചനയാണ് എര്യാ കമ്മിറ്റിയിൽ ഉയരുന്ന വിമർശനം.

 

pk sasi
Comments (0)
Add Comment