തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് ഉജ്വല വിജയം; മലപ്പുറത്ത് നാലു സീറ്റിലും ജയം

 

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം. എറണാകുളത്ത് രണ്ട് വാർഡുകൾ പിടിച്ചെടുത്തു. മലപ്പുറത്തും, കോഴിക്കോടും യുഡിഎഫ് തരംഗം. അങ്കമാലി നിയോജക മണ്ഡലത്തിൽ മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സിനി മാത്തച്ചന് മികച്ച വിജയം. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 145 വോട്ടുകൾക്ക് പരാജയപ്പെട്ട വാർഡിൽ ഇത്തവണ 268 വോട്ടുകൾക്കാണ് യുഡിഎഫ് വിജയിച്ചത്.

മലപ്പുറത്ത് 4 ൽ 4 സീറ്റും യുഡിഎഫ് നേടി. സിപിഎമ്മിന്‍റെ കൂറുമാറ്റ രാഷ്ട്രീയത്തിന് ചുങ്കത്തറയിൽ ചുട്ട മറുപടിയാണ് ജനം നൽകിയത്. മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. മൈമുന വിജയിച്ചു. ഇതോടെ പഞ്ചായത്തിലെ കക്ഷിനില പത്തു വീതമായി. നറുക്കെടുപ്പിലൂടെയാകും പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്.

പുഴക്കാട്ടിരിയിലും തുവ്വൂരും ചെമ്മാണിയോടും യുഡിഎഫിന് വൻ ഭൂരിപക്ഷം. പെരിന്തൽമണ്ണ ബ്ലോക് പഞ്ചായത്തിലെ ചെമ്മാണിയോട് യുഡിഎഫിന് സ്ഥാനാർത്ഥി യു.ടി മുര്‍ഷിര്‍ (മുസ്‌ലിം ലീഗ്)  വിജയിച്ചു. തുവ്വൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 11 അക്കരപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി തയ്യില്‍ അയ്യപ്പൻ വിജയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് 16-ാം വാർഡ് കോൺഗ്രസ് നിലനിർത്തി. ചക്കച്ചൻ അസീസ് 6 വോട്ടിന് ഇവിടെ വിജയിച്ചു.

Comments (0)
Add Comment