തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 10 സീറ്റുകളില്‍ യുഡിഎഫ് മുന്നേറ്റം

 

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് മുന്നില്‍. സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.  നിലവിൽ 10 സീറ്റിൽ വിജയിച്ചാണ് യുഡിഎഫ് മുന്നേറുന്നത്. എൽഡിഎഫിന് 8, എൻഡിഎയ്ക്ക് 3, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് സീറ്റുനില.

 

തിരുവനന്തപുരം

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്)

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്)

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ)

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)

കൊല്ലം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)

പത്തനംതിട്ട

നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)

ആലപ്പുഴ

വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)

ഇടുക്കി

മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)

മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)

എറണാകുളം

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എൽഡിഎഫ്)

തൃശൂർ

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)

പാലക്കാട്

ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്)

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്)

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ)

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)

മലപ്പുറം

ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു വാർഡുകളും യുഡിഎഫ് നിലനിർത്തി. കോട്ടക്കൽ നഗരസഭ പതിനാലാം വാർഡായ ഈസ്റ്റ് വില്ലൂരിൽ യുഡിഎഫിന്‍റെ ഷഹാന ഷഹീർ 191 വോട്ടിന് വിജയിച്ചു. ലീഗിലെ അഭിപ്രായ ഭിന്നതയെത്തുടർന്ന് മുസ്‌ലിം ലീഗ് അംഗം ബുഷ്റ ഷബീർ നഗരസഭാ അധ്യക്ഷ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോട്ടക്കൽ നഗരസഭാ രണ്ടാം വാർഡ് സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തി. ലീഗ് സ്ഥാനാർത്ഥി നഷ്‌വ ഷാഹിദ് ആണ് വിജയിച്ചത്. 176 വോട്ടുകൾക്കാണ് വിജയം. മക്കരപറമ്പ് രണ്ടാം വാർഡും യുഡിഎഫ് നിലനിർത്തി. നുഅമാൻ ശിബിലിയാണ് വിജയിച്ചത്. 315 വോട്ടുകൾക്കാണ് വിജയം.

കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്)

കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ (യുഡിഎഫ്)

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)

കണ്ണൂർ

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്)

രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്)

മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ)

മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്)

Comments (0)
Add Comment