തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യഫലസൂചനകള്‍ ഉടന്‍

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. കൊവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.