യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകും ; എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind News Bureau
Tuesday, December 8, 2020

 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. എല്‍ഡിഎഫ് നേരിടുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിലനിൽക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഭരണകക്ഷി നേരിടുന്ന അഴിമതി ആരോപണങ്ങൾ ഒരു സംസ്ഥാന സർക്കാരും ഇതുവരെ നേരിട്ടില്ലാത്ത ആക്ഷേപങ്ങൾ ഇവയൊക്കെ ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും.  ഇന്ധന വിലവർധന, കർഷക ബിൽ അടക്കമുള്ള ജനദ്രോഹ നയങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹപരമായ നിലപാടുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.