ഉപതെരഞ്ഞെടുപ്പ് ഫലം കരുത്ത് പകരുന്നത്: കൊടിക്കുന്നില്‍ സുരേഷ്

Jaihind Webdesk
Friday, February 15, 2019

യു.ഡി.എഫിന് പ്രതീക്ഷയും കരുത്തും നല്‍കുന്നതാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ഭരണസ്വാധീനവും അധികാരദുര്‍വിനയോഗവും നടത്തിയിട്ടും യു.ഡി.എഫിന് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ എല്‍.ഡി.എഫിനായില്ല.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാടുകള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫില്‍ നിന്നും അഞ്ചോളം സീറ്റുകള്‍ തിരിച്ചുപിടിച്ചാണ് യു.ഡി.എഫ് അഭിമാനകരമായ വിജയം നേടിയത്. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകള്‍ ജനം തിരിച്ചറിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ഒന്നില്‍പോലും അവര്‍ക്ക് ജയിക്കാന്‍ കഴിയാതെ പോയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

teevandi enkile ennodu para