വയനാട് ദുരന്തബാധിതരുടെ വായ്പാ വിഷയം; സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

 

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പാ പ്രശ്നം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് നടക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ പല ദുരന്തബാധിതർക്കും വിവിധ ബാങ്കുകളിൽ നിന്ന് ഫോൺ കോൾ ചെന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് ഇത്തരത്തിൽ ബാങ്കുകളിൽ നിന്ന് ഫോൺ വിളികള്‍ ചെന്നത് വലിയ വിമർശനങ്ങളും വിവാദവുമുയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ചേരുന്നത്. ഇവരുടെ വായ്പകളിൽ മൊറട്ടോറിയം പ്രഖ്യാപിക്കുകയോ എഴുതിത്തള്ളുകയോ ചെയ്യണമെന്ന് ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യങ്ങളിൽ സുപ്രധാനമായ തീരുമാനം ഇന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Comments (0)
Add Comment