ഗവ.പ്ലീഡര്‍മാരുടെ നിയമനവും ഇഷ്ടക്കാർക്ക് ; ഇടതുനേതാക്കളുടേയും മന്ത്രിമാരുടേയും ബന്ധുക്കള്‍ക്ക് വീതംവച്ച് സർക്കാർ

 

തിരുവനന്തപുരം : പ്ലീഡര്‍മാരുടെ നിയമനം ഇടതുനേതാക്കളുടെയും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ബന്ധുക്കള്‍ക്ക് വീതംവച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസ്, സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, പി.വി ശ്രീനിജന്‍ എംഎല്‍എയുടെ ഭാര്യ സോണി എന്നിവര്‍ ഗവ.പ്ലീഡര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

20 സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രനും ഗവ.പ്ലീഡര്‍മാരില്‍ ഉള്‍പ്പെടുന്നു.

സുപ്രീം കോടതിയില്‍ സിപിഎം അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, സെഡിഷന്‍ കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ്,  ഡിവൈഎഫ്‌ഐക്ക് വേണ്ടി റോഹിന്‍ഗ്യ കേസ്, സിഐടിയുവിന് വേണ്ടി ഡല്‍ഹി മിനിമം വേജസ് കേസ്,കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന്‍ ആയിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്‌സിനേഷന്‍ കേസിലും, പെഗാസസ് കേസിലും, ലോക്‌സഭാ എംപി ആരിഫിന് വേണ്ടി എംപി ഫണ്ട് കേസ് ഫയല്‍ ചെയ്തതും രശ്മിത ആണ്.

Comments (0)
Add Comment